Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവകേരള സദസ് കണ്ണൂരില്‍

Nava Kerala Sadas in Kannur
, തിങ്കള്‍, 20 നവം‌ബര്‍ 2023 (10:43 IST)
കാസര്‍ഗോഡ് ജില്ലയില്‍ പര്യടനം പൂര്‍ത്തിയാക്കിയ നവകേരള സദസ് ഇന്നുമുതല്‍ കണ്ണൂരില്‍. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്. പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശ്ശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ രാവിലെ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. ഇവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. 
 
11 മണിക്ക് പയ്യന്നൂര്‍, 3 മണിക്ക് മാടായി, 4.30 ന് തളിപ്പറമ്പ്, 6 മണിക്ക് ശ്രീകണ്ഠപുരത്തും ജനസദസ്സ് നടക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഞ്ച് മണ്ഡലങ്ങളില്‍ ഏഴായിരത്തോളം പരാതികളാണ് നവകേരള സദസ്സില്‍ എത്തിയത്. നവംബര്‍ 22 ബുധനാഴ്ച വരെ കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിലേക്ക് ശര്‍ക്കരയുമായി വന്ന ട്രാക്ടര്‍ മറിഞ്ഞു, ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു