എറണാകുളം: നവകേരള സദസിനെത്തിയ സി.പി.എം പ്രവർത്തകനെ ആളെ സ്വന്തം ആൾക്കാർ തന്നെ ആളുമാറി തല്ലിയതായി പരാതി. തമ്മനം സ്വദേശി റെയ്സ് എന്ന ആൾക്കാണ് ഡി.വൈ.എഫ്.ഐക്കാരുടെ മർദ്ദനമേറ്റത്.താൻ തമ്മനം സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗമാണെന്നും സംഭവത്തിൽ പാർട്ടിക്ക് പരാതി നൽകുമെന്നും പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എറണാകുളം മണ്ഡലത്തിലെ നവകേരള സദസ് നടക്കുമ്പോഴാണ് സംഭവം നടന്നത്. വേദിക്കടുത്ത് പ്രതിഷേധ ലഘുലേഖകൾ വിതരണം ചെയ്തു എന്നാരോപിച്ചു ഡി.എസ് .എ യുടെ 2 പ്രവർത്തകരെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞുവച്ചു മർദ്ദിച്ചിരുന്നു. പോലീസ് ഇടപെട്ട് ഇവരെ നീക്കുന്നതിനിടെ പിന്തുടർന്നെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെയും തുകയായിരുന്നു എന്നാണ് റെയ്സ് പറഞ്ഞത്. റെയ്സ് ആശുപത്രിയിൽ ചികിൽസ തേടിയിട്ടുണ്ട്.