Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂത്തമകനെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് ഇളയമകനൊപ്പം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു

മൂത്തമകനെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് ഇളയമകനൊപ്പം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍

, ശനി, 2 ജനുവരി 2021 (19:06 IST)
നാവായിക്കുളം: നാവായിക്കുളത്ത് യുവാവ് മൂത്തമകനെ കഴുത്തറുത്ത് കൊന്നശേഷം ഇളയമകനൊപ്പം കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു നൈനാംകോണം സ്വദേശി സഫീര്‍ മൂത്തമകന്‍ അല്‍ത്താ, ഇളയ മകന്‍ എന്നിവരാണ് മരിച്ചത്.
 
പതിനൊന്നു വയസുള്ള മൂത്ത മകന്‍ അല്‍ത്താഫിന്റെ മൃതദേഹം വീട്ടിനുള്ളില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പിതാവ് സഫീറിനെയും ഇളയ സഹോദരനെയും കാണാറില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്ര കുളത്തില്‍ നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
 
കുളത്തില്‍ ചാടി മരിച്ച സഫീര്‍ മാനസിക അസ്വാസ്ഥ്യത്തിനു ചികിത്സയിലാഴ്യിരുന്നു. എന്നാല്‍ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയതിനു ശേഷം ഇയാള്‍ ഭാര്യയെ ഉപദ്രവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യ മക്കളെയും കൊണ്ട് വീട്ടിലേക്ക് പോയി. എന്നാല്‍ കഴിഞ്ഞ ദിവസം സഫീര്‍ ഭാര്യാ വീട്ടില്‍ നിന്ന് രണ്ട് കുട്ടികളെയും വിളിച്ചു വീട്ടില്‍ കൊണ്ടുവന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 5328 പേര്‍ക്ക്; 4985 പേര്‍ക്ക് രോഗമുക്തി