Webdunia - Bharat's app for daily news and videos

Install App

നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണമില്ല; കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി

സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ അപ്പീലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്

രേണുക വേണു
തിങ്കള്‍, 3 മാര്‍ച്ച് 2025 (12:03 IST)
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം ഹൈക്കോടതി തള്ളി. കേസ് അന്വേഷണം ശരിയായ രീതിയിലാണു മുന്നോട്ടു പോകുന്നതെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചു. നിലവില്‍ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 
 
സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ അപ്പീലാണു ജസ്റ്റിസ് പി.ബി.സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. നേരത്തേ അപ്പീലില്‍ വിധി പറയാന്‍ മാറ്റിയിരുന്ന ഡിവിഷന്‍ ബെഞ്ച്, മഞ്ജുഷയുടെ അഭിഭാഷകന്‍ മാറിയതിനെ തുടര്‍ന്നു വീണ്ടും വിശദവാദം കേട്ടിരുന്നു. തുടര്‍ന്നാണു വിധി. 
 
നേരത്തെ ഉണ്ടായിരുന്ന അഭിഭാഷകന്‍ സിബിഐ അന്വേഷണം ഇല്ലെങ്കില്‍ ക്രൈം ബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് തങ്ങളുടെ അറിവോടെയല്ലെന്ന് പറഞ്ഞാണ് കുടുംബം നേരത്തെ ഉണ്ടായിരുന്ന അഭിഭാഷകനെ മാറ്റിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

ഇന്ത്യയ്ക്ക് നല്‍കുന്ന ക്രൂഡോയില്‍ വില കുത്തനെ കുറച്ച് റഷ്യ; ബാരലിന് നാല് ഡോളര്‍ വരെ കുറയും

September 5, Teachers' Day 2025: അധ്യാപകദിനം ചരിത്രം

Donald Trump: 'ചൈന-റഷ്യ കൂട്ടുകെട്ടിനെ ഞങ്ങള്‍ എന്തിനു പേടിക്കണം'; വീരവാദം മുഴക്കി ട്രംപ്

ചൈനയില്‍ സൈനിക പരേഡ് തുടങ്ങി; ഒരു ശക്തിക്കും ചൈനയുടെ വളര്‍ച്ച തടയാനാകില്ലെന്ന് ചൈനീസ് പ്രസിഡന്റ്

അടുത്ത ലേഖനം
Show comments