Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസ്: പ്രതികളായ വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതുന്നു

പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസ്: പ്രതികളായ വിദ്യാര്‍ത്ഥികള്‍ ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതുന്നു

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 3 മാര്‍ച്ച് 2025 (11:29 IST)
താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികളും ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതുകയാണ്. നേരത്തേ ഇവരെ തലശേരിയിലെ സ്‌കൂളില്‍ പരീക്ഷ എഴുതിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതീഷേധം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. 
 
പിന്നീട് കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ അനുമതി. എന്നാല്‍ പിന്നീട് ജുവനൈല്‍ ഹോമില്‍ പരീക്ഷ എഴുതിക്കാനുള്ള സൗകര്യം ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പ്രതികളായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിയിരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ മുതല്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. കെഎസ്യു, എം എസ് എഫ് പ്രവര്‍ത്തകര്‍ പോലീസുമായി സംഘര്‍ഷം ഉണ്ടാക്കി. പ്രതിഷേധകരെ അറസ്റ്റ് ചെയ്താണ് നീക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോര്‍ജ് എബ്രഹാമിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി