നഷ്ടപരിഹാരം നൽകാന്‍ കഴിയില്ല; നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനെന്ന് സർക്കാർ
നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമാണെന്ന് സര്‍ക്കാര്‍
നക്‌സലൈറ്റ് നേതാവ് വര്‍ഗീസ് കൊള്ളക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന ആഭ്യന്തര വകുപ്പ് 2016 ജൂണില്‍ ഹക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വര്‍ഗീസിനെ കൊലപാതകിയും കൊള്ളക്കാരനുമായി വിശേഷിപ്പിച്ചത്. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് വര്‍ഗീസിനെ വധിച്ചതെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള ആവശ്യമുന്നയിച്ച് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഈ നിലപാട് വ്യക്തമാക്കിയത്.
കവർച്ചയും കൊലപാതകവും ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയായിരുന്നു വർഗീസ്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടതാണ്. ഈ കേസില്‍ ഐ.ജി ലക്ഷ്മണയെ കീഴ്കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വർഗീസിനെ വെടിവെച്ച് കൊന്നതാണെന്ന കോടതിയുടെ വിധിക്ക് വിപരീതമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.