തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് പീതാംബരന്‍ മാസ്റ്റര്‍; അനാവശ്യ ആരോപണങ്ങളില്‍ നടപടിയെടുക്കേണ്ട കാര്യമില്ല

പാര്‍ട്ടി തോമസ് ചാണ്ടിക്കൊപ്പമെന്ന് പീതാംബരന്‍ മാസ്റ്റര്‍

Webdunia
ഞായര്‍, 1 ഒക്‌ടോബര്‍ 2017 (14:05 IST)
ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടിയ്ക്ക് ക്ലീ​ൻ​ചി​റ്റ് ന​ൽ​കി എ​ൻ​സി​പി സം​സ്ഥാ​ന നേ​തൃ​ത്വം. ഒരുതരത്തിലുള്ള അ​ഴി​മ​തിയും തോമസ് ചാണ്ടി നടത്തിയിട്ടില്ലെന്നും അ​നാ​വ​ശ്യ ആ​രോ​പ​ണ​ങ്ങ​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും എ​ൻ​സി​പി തോ​മ​സ് ചാ​ണ്ടി​യോടൊപ്പമാ‍ണെന്നും എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി.​പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു.  
 
അതേസമയം, ഉ​ഴ​വൂ​ർ വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു പ​രാ​തി ന​ൽ​കി​യ മു​ജീ​ബ് റ​ഹ്മാ​നെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. എ​ൻ​സി​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റേ​താ​ണു ഈ ന​ട​പ​ടി. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ചാ​ന​ൽ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും പാ​ർ​ട്ടി​യെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രിക്കുമെന്നും പീ​താം​ബ​ര​ൻ മാ​സ്റ്റ​ർ വ്യ​ക്ത​മാ​ക്കി. ​ 
 
ആലപ്പുഴ കു​ട്ട​നാ​ട്ടി​ൽ മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലുള്ള പാ​ല​സ് റി​സോ​ർ​ട്ടി​ലേ​ക്കു​ള്ള റോ​ഡ് തു​റ​മു​ഖ വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗിച്ചാണ് ടാ​റിം​ഗ് ന​ട​ത്തിയതന്നും അ​ഞ്ച് ഏ​ക്ക​ർ കാ​യ​ൽ കൈ​യേ​റി​യെ​ന്നു​മായിരുന്നു തോ​മ​സ് ചാ​ണ്ടി​ക്കെ​തിരെ ഉയര്‍ന്ന ആ​രോ​പ​ണം. ആ​രോ​പ​ണ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ റി​സോ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട റ​വ​ന്യു രേ​ഖ​ക​ൾ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു കാ​ണാ​താകുകയും ചെയ്തിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

'കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ തുടരുക': തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

എസ്ഐആറിൽ നടപടികൾ തുടരാം, കൂടുതൽ ജീവനക്കാരെ ആവശ്യപ്പെടരുത്, സർക്കാർ നിർദേശങ്ങളെ പരിഗണിക്കണം : സുപ്രീം കോടതി

അടുത്ത ലേഖനം
Show comments