Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമലയിലും ലവ് ജിഹാദിലും പ്രത്യേക നിയമം,3500 രൂപ പെൻഷൻ, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ: എൻഡിഎ പ്രകടനപത്രിക

ശബരിമലയിലും ലവ് ജിഹാദിലും പ്രത്യേക നിയമം,3500 രൂപ പെൻഷൻ, ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ: എൻഡിഎ പ്രകടനപത്രിക
, ബുധന്‍, 24 മാര്‍ച്ച് 2021 (16:06 IST)
വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ശബരിമല, ലവ് ജിഹാദ് വിഷയങ്ങളിൽ പ്രത്യേക നിയമം രൂപീകരിക്കുമെന്നാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്‌ദാനം. ശബരിമലയിൽ ആചാരസംരക്ഷണത്തിന് വേണ്ടി നിയമ നിർമ്മാണം നടത്തുമെന്നും, ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയിൽ പറയുന്നു.
 
ബിപിഎൽ കുടുംബങ്ങൾക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടർ നൽകും. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ് ടോപ് നൽകും. ക്ഷേമ പെൻഷൻ 3,500 രൂപയാക്കി വർധിപ്പിക്കും.ഒരു കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി നൽകുമെന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് എൻഡിഎ മുന്നോട്ട് വെക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് പ്രകടന പത്രിക പുരത്തിറക്കിയത്.
 
കേന്ദ്ര പദ്ധതികൾ പേര് മാറ്റി അതിന്റെ നേട്ടം കേരളത്തിലെ സർക്കാർ ഉപയോഗപ്പെടുത്തുകയാണെന്ന് പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി. . കേരളത്തിൽ മാത്രമാണ് സിപിഎമ്മും കോൺഗ്രസും തമ്മിൽ മത്സരിക്കുന്നതെന്നും ഇത് നിഴൽ യുദ്ധം മാത്രമാണെന്നും ജാവദേക്കർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാനും കള്ളവോട്ടും തടയാനും കര്‍ശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍