നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറി; മതിൽ പൊളിച്ച് വെള്ളം ഒഴുക്കിക്കളയാൻ ശ്രമം
നെടുമ്പാശേരി വിമാനത്താവളത്തിൽ വെള്ളം കയറി; ഒഴുക്കിക്കളയാൻ മതിൽ പൊളിച്ചു
കനത്തമഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ കയറിയ വെള്ളം ഒഴുക്കി കളയാന്‍ മതില്‍ പൊളിച്ചു. വെള്ളപ്പൊക്കത്തെത്തുടർന്ന് നാല് ദിവസത്തേക്ക് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുൻകരുതലിന്റെ ഭാഗമായും നെടുമ്പാശേരി വിമാനത്താവളം അടച്ചിരുന്നു.
ചെറുതോണി അണക്കെട്ട് തുറന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നത് നിർത്തിവച്ചിരുന്നു. ചെറുതോണി അണക്കെട്ട് തുറന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനിൽക്കെയയൈരുന്നു ലാൻഡിങ് നിർത്തിയത്. എന്നാൽ, നേരത്തെ വിമാനത്താവളത്തിന്റെപ്രവർത്തനങ്ങള്‍ പുലർച്ചെ നാലു മുതൽ ഏഴുവരെ നിർത്തി വയ്ക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പുലർച്ചെ അഞ്ചരയോടെ ഇത് ഉച്ചയ്ക്കു രണ്ടു മണി വരെ നീട്ടുകയായിരുന്നു.
ശക്തമായ മഴയിൽ പെരിയാര്‍ കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. ഇപ്പോൾ
വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയിട്ടുണ്ട്. അതേസമയം, വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു പ്രവർത്തിക്കുന്നുണ്ട്.