ഫോട്ടോ ഫിനിഷിൽ ഗബ്രിയേൽ ചുണ്ടൻ ജലരാജാക്കൻമാർ; മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനത്ത്
ഫോട്ടോ ഫിനിഷിൽ ഗബ്രിയേൽ ചുണ്ടൻ ജലരാജാക്കൻമാർ
Publish Date: Sat, 12 Aug 2017 (19:37 IST)
Updated Date: Sat, 12 Aug 2017 (19:41 IST)
65മതു നെഹ്റു ട്രോഫി ജലോൽസവത്തിൽ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ ഗബ്രിയേൽ ജേതാവ്. എറണാകുളം തുരുത്തിക്കാട് ബോട്ട് ക്ലബ്ബ് ആണ് തുഴയെറിഞ്ഞ് ഗബ്രിയേല്‍ ചുണ്ടനെ ഒന്നാമതെത്തിച്ചത്. കന്നിപോരാട്ടത്തിലാണ് ഗബ്രിയേല്‍ ചുണ്ടന്‍ ഒന്നാമതെത്തിയത്. 4.2 മിനിറ്റിലാണ് ഗബ്രിയേൽ ഫിനീഷ് ചെയ്തത്.
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ഫോട്ടോ ഫിനിഷിലൂടെയാണ് ഗബ്രിയേല്‍ ചുണ്ടന്‍ ജയിച്ചുകയറിയത്.
യുബിസി കൈനകരി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടിൽതെക്കേതിൽ രണ്ടാം സ്ഥാനം സ്വന്തമാക്കി. കുമരകം വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് മൂന്നാമതെത്തിയപ്പോൾ, നിലവിലെ ചാമ്പ്യൻമാരായ കാരിച്ചാൽ ചുണ്ടൻ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് കാരിച്ചാൽ ചുണ്ടനായി തുഴയെറിഞ്ഞത്.