ഗർഭിണിയാണെന്ന വിവരം 10 മാസം മറച്ചുവെച്ചു, യൂട്യൂബിൽ നോക്കി വീട്ടുകാരറിയാതെ പ്രസവം, 17 കാരിയെ പീഡിപ്പിച്ച കേസിൽ അയ‌ൽവാസി അറസ്റ്റിൽ

Webdunia
ബുധന്‍, 27 ഒക്‌ടോബര്‍ 2021 (18:06 IST)
മലപ്പുറം: പീഡനത്തിനിര‌യായ പ്ലസ് ടു വിദ്യാർഥിനി വീട്ടിൽ ആരുമറിയാതെ കുഞ്ഞിന് ജന്മം നൽകി. ഗർഭിണിയായ വിവരം എല്ലാവരിൽ നിന്നും മറച്ചുവെച്ച പതിനേഴുകാരി യൂട്യൂബിൽ നോക്കിയാണ് പ്രസവത്തെ പറ്റി മനസ്സിലാക്കിയത്. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് വിവരമറിഞ്ഞ വീട്ടുകാർ കുട്ടിയെ ആശുപത്രിയിലാക്കിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
 
ഗർഭിണിയാണെന്ന വിവരം പത്തുമാസവും പെൺകുട്ടി വീട്ടിൽ നിന്നും മറച്ചുവെച്ചു. അതിന് ശേഷം മുറിയിൽ യൂട്യൂബ് നോക്കി പ്രസവിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. അയൽവാസിയായ 21കാരനെയാണ് പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് ചെയ്‌തത്.
 
പൊക്കിൾ കൊടി സ്വയം മുറിച്ച് കുഞ്ഞിനെ പുറത്തെടുത്തതായാണ് പെൺകുട്ടി പറയുന്നത്. ഇരുപതാം തീയതിയായിരുന്നു പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ഈ വിവരം മൂന്ന് ദിവസം പെൺകുട്ടി മറച്ചുവെച്ചു. സെക്യൂരിറ്റി ‌ജീവനക്കാരനായ പിതാവും കാഴ്‌ച്ചക്കുറവുള്ള മാതാവുമാണ് പെൺകുട്ടിക്കുള്ളത്. ഈ സാഹചര്യം ഉപയോഗപ്പെടുത്തി പെൺകുട്ടിയെ വിവാഹവാഗ്‌ദാനം നൽകി അയൽവാസി ഗർഭിണിയാക്കുകയായിരുന്നു.
 
23ആം തീയ്യതിയാണ് കുട്ടിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

കാബൂളിനെ വെച്ച് ഇന്ത്യ നിഴല്‍ യുദ്ധം നടത്തുന്നു, ഇസ്ലാമാബാദിനെ നോക്കിയാല്‍ അഫ്ഗാന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും: ഖ്വാജ ആസിഫ്

ചൈനയോട് കൂടുതൽ അടുക്കുന്നോ?, അതിർത്തി തർക്കത്തിൽ ചർച്ച, സൈനിക- നയതന്ത്ര ബന്ധം തുടരാൻ സാധ്യത

അടുത്ത ലേഖനം
Show comments