Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെന്മാറയില്‍ തുടര്‍ച്ചയായി ഭാഗ്യം വില്‍ക്കുന്നു

നെന്മാറയില്‍ തുടര്‍ച്ചയായി ഭാഗ്യം വില്‍ക്കുന്നു

എ കെ ജെ അയ്യര്‍

, ബുധന്‍, 6 ജനുവരി 2021 (16:16 IST)
നെന്മാറ: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുവഴി ഒരു കോടിയുടെ ഭാഗ്യം വിറ്റഴിച്ച നെമ്മാറയിലെ സുബ്ബലക്ഷ്മി ലോട്ടറി ഏജന്‍സിക്കൊപ്പം മറ്റുള്ളവരും വീണ്ടും ഭാഗ്യം നേടിക്കൊടുത്തു. കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനു സുബ്ബലക്ഷ്മിയിലൂടെ വിറ്റഴിച്ച സ്ത്രീശക്തി ടിക്കറ്റിലൂടെ  മുക്കാല്‍ കോടി രൂപയുടെ ഭാഗ്യം ചാത്തമംഗലം വടക്കേ വീട്ടില്‍ ശിവദാസന് ലഭിച്ചു.  
 
ഈ സന്തോഷത്തിന്റെ അലയൊലികള്‍ അടങ്ങും മുമ്പേ എന്‍.എം.കെ സൂപ്പര്‍ ഏജന്‍സീസ് വില്‍പ്പന നടത്തിയ ഭാഗ്യമിത്ര ടിക്കറ്റിനും ഒരു കോടി രൂപ സമ്മാനം ലഭിച്ചു. ഇതോടെ നെന്മാറ ഭാഗ്യദേശമായി മാറി.  കയറാടി പാട്ടുകാട് പരേതനായ കുഞ്ചുവിന്റെ മകന്‍ മണിക്കാണ് ഇത് ലഭിച്ചത്. ഇതോടെ നെന്മാറയിലെത്തി ഭാഗ്യക്കുറി എടുക്കുന്നവരുടെ എണ്ണവും കൂടി.
 
നെന്മാറ പട്ടണത്തില്‍ മൂന്നു പ്രധാന ലോട്ടറി ഏജന്‌സികളാണുള്ളത്. ഇതിനൊപ്പം അവരില്‍ നിന്ന് ലോട്ടറി വാങ്ങി വില്‍പ്പന നടത്തുന്ന ആയിരങ്ങളാണുള്ളത്. കോവിഡ്  മഹാമാരി വന്നതോടെ ലോട്ടറിയും നിന്നു, ഇതിനൊപ്പം വില്പനക്കാരുടെയും ഭാഗ്യാന്വേഷികളുടെയും ഭാഗ്യം ഒഴിഞ്ഞു പോയി എന്നാണു കരുതിയത്. എന്നാല്‍ പുത്തന്‍ ബമ്പറുകള്‍ ഇവിടെ എത്തിയതോടെ വീണ്ടും ഭാഗ്യാന്വേഷികള്‍ ഇവിടേക്ക് ഒഴുകാന്‍ തുടങ്ങി എന്നാണു റിപ്പോര്‍ട്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

16കാരനുള്‍പ്പെടെ കര്‍ണാടക വനത്തില്‍ പോയ എട്ടുപേര്‍ തിരികെയെത്തിയില്ല