Select Your Language

Notifications

webdunia
webdunia
webdunia
webdunia

എഴുപത്തൊന്നുകാരി പ്രസവിച്ച പെണ്‍കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു

New Born Child Passed Away
, ബുധന്‍, 5 മെയ് 2021 (09:04 IST)
എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ജനിച്ച് 45-ാം ദിവസമാണ് പിഞ്ചുകുഞ്ഞ് മരണത്തിനു കീഴടങ്ങിയത്. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച് 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണു മരിച്ചത്.
 
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. പാല്‍ തൊണ്ടയില്‍ കുടുങ്ങിയ കുട്ടി അസ്വസ്ഥത കാണിക്കാന്‍ തുടങ്ങി. ഉടനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു കുട്ടി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ കഴിഞ്ഞ 28 നാണ് രാമപുരത്തെ വീട്ടില്‍ തിരിച്ചെത്തിയത്. 
 
ഒന്നര വര്‍ഷം മുന്‍പ് 35 വയസ്സുള്ള ഇവരുടെ മകന്‍ സുജിത് സൗദിയില്‍ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി വേണമെന്നു സുധര്‍മയും ഭര്‍ത്താവ്
സുരേന്ദ്രനും ആഗ്രഹിച്ചത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിസന്ധി: ഇന്ത്യക്ക് സഹായവുമായി സാംസങ്