Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാധാരണ ലക്ഷണങ്ങൾക്കൊപ്പം ക്ഷീണവും വിശപ്പില്ലായ്മയും, അവഗണിക്കരുത് കൊവിഡാകാം

സാധാരണ ലക്ഷണങ്ങൾക്കൊപ്പം ക്ഷീണവും വിശപ്പില്ലായ്മയും, അവഗണിക്കരുത് കൊവിഡാകാം
, ബുധന്‍, 20 ഡിസം‌ബര്‍ 2023 (13:50 IST)
കേരളത്തിലടക്കം സ്ഥിരീകരിച്ച ജെ എന്‍ 1 എന്ന പുതിയ കൊവിഡ് വകഭേദത്തെ പ്രത്യേകം ശ്രദ്ധ വെയ്‌ക്കേണ്ട വേരിയന്റ് ഓഫ് ഇന്ററസ്റ്റ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന. അതേസമയം വാക്‌സിനുകള്‍ നിലവിലുള്ളതിനാല്‍ തന്നെ പുതിയ വകഭേദം തീവ്രമാകുമെന്ന് ഭയപ്പെടാനില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
 
ഈ വര്‍ഷം സെപ്റ്റംബറില്‍ അമേരിക്കയിലാണ് ജെ എന്‍ വണ്‍ വകഭേദത്തെ ആദ്യമായി കണ്ടെത്തുന്നത്. തുടര്‍ന്ന് ചൈനയിലും ഈ വകഭേദം സ്ഥിരീകരിക്കപ്പെട്ടു. ഇന്ത്യയുള്‍പ്പടെ 38 രാജ്യങ്ങളില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് രോഗവ്യാപനനിരക്ക് ഉയരുന്ന പശ്ചാത്തലത്തില്‍ കരുതല്‍ പുലര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തുവനായി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ അടിയന്തിരയോഗം നടക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിമാര്‍, ആരോഗ്യവകുപ്പ് സെക്രട്ടറിമാര്‍,കേന്ദ്ര ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍,കേന്ദ്രഭരണപ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി