Webdunia - Bharat's app for daily news and videos

Install App

Kerala Rains: കേരള തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു, വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

അഭിറാം മനോഹർ
വെള്ളി, 31 മെയ് 2024 (18:39 IST)
തെക്ക്- കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനരികെ ചക്രവാതച്ചുഴി രൂപപ്പെട്ടു. ഇതിന്റെ സ്വാധീനഫലമായി കേരള തീരത്ത് ശക്തമായ പടിഞ്ഞാറന്‍ കാറ്റ് നിലനില്‍ക്കുന്നതായും അടുത്ത 7 ദിവസം സംസ്ഥാനത്ത് വ്യാപകമായ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വിഭാഗം അറിയിക്കുന്നു.
 
 ചക്രവാതച്ചുഴി രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകള്‍ പുതുക്കിയിട്ടുണ്ട്. ഇടുക്കി,കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. മെയ് 31 മുതല്‍ ജൂണ്‍ 2 വരെ ശക്തമായ മഴ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കന്‍ കേരള തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ ആത്മീയ നേതാവിന്റെ സംത്സംഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 107 പേര്‍ മരിച്ചു

42 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കം

ഓൺലൈൻ തട്ടിപ്പ്: ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് 47000 നഷ്ടപ്പെട്ടു

പീഡനക്കേസിൽ കോൺഗ്രസ് നേതാവിൻ്റ മകൻ അറസ്റ്റിൽ

പട്ടയം വിവരശേഖരണം: അപേക്ഷ ജൂലൈ 25 വരെ നല്‍കാം

അടുത്ത ലേഖനം
Show comments