Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

'പോര്‍ തൊഴില്‍' പോലെ പണം വാരാന്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി ശരത് കുമാര്‍ വീണ്ടും,'ഹിറ്റ് ലിസ്റ്റ്'ഇന്നുമുതല്‍ കേരളത്തിലെ തിയേറ്ററുകളിലും

Sarath Kumar is back with an investigation thriller like por thozhil (2023)

കെ ആര്‍ അനൂപ്

, വെള്ളി, 31 മെയ് 2024 (09:52 IST)
വിജയ ട്രാക്കില്‍ തുടരാന്‍ ആഗ്രഹിക്കുകയാണ് ശരത് കുമാര്‍.പോര്‍ തൊഴില്‍,പരം പൊരുള്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വീണ്ടും ഇന്‍വെസ്റ്റിഗേഷന്‍ ആക്ഷന്‍ ത്രില്ലറുമായി എത്തിയിരിക്കുകയാണ് നടന്‍.'ഹിറ്റ് ലിസ്റ്റ്' ഇന്ന് പ്രദര്‍ശനത്തിന് എത്തും. പ്രശസ്ത സംവിധായകന്‍ കെ.എസ് രവികുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
നവാഗതരായ സൂര്യ കതിര്‍ കാക്കല്ലാര്‍ , കെ.കാര്‍ത്തികേയന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. സംവിധായകന്‍ വിക്രമിന്റെ മകന്‍ വിജയ് കനിഷ്‌ക ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
ഐശ്വര്യാ ദത്ത , സ്മൃതി വെങ്കട്ട് , സിത്താര, അഭി നക്ഷത്ര, അനുപമ കുമാര്‍, കെ ജി എഫ് വില്ലന്‍ രാമചന്ദ്ര രാജു ( ഗരുഡ റാം ), ഗൗതം വാസുദേവ് മേനോന്‍, സമുദ്രക്കനി, മുനിഷ് കാന്ത്, റെഡിന്‍ കിങ്‌സ്ലി, ബാലശരവണന്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തിക്കൊണ്ട് എത്തുന്ന ഹിറ്റ്‌ലിസ്റ്റ് തമിഴില്‍ തരംഗമികുമോ എന്ന് കണ്ടറിയാം.
 
കെ. രാം ചരണ്‍ ക്യാമറയും ജോണ്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
 ആര്‍ക്കെ സെല്ലുലോയ്ഡിന്റെ ബാനറില്‍ കെ.എസ്.രവികുമാര്‍ നിര്‍മ്മിച്ച സിനിമ മുരളി സില്‍വര്‍ സ്‌ക്രീന്‍  പിക്ചര്‍സ് കേരളത്തില്‍ റിലീസ് ചെയ്യും.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടി ശാലിന്‍ സോയുടെ അറസ്റ്റിലായ കാമുകന്‍ ആര് ? ടിടിഎഫ് വാസനെ കുറിച്ച് കൂടുതല്‍ അറിയാം