New GST rate: പാല്‍, പാല്‍ ഉത്പന്നങ്ങള്‍, അരി, ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ വില വര്‍ധിക്കുന്നത് സാധാരണക്കാരന് ഇരുട്ടടിയാകുന്നു. പായ്ക്ക് ചെയ്തു വില്‍ക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് അഞ്ച് ശതമാനം ജി.എസ്.ടി.യാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവയ്ക്കുമാത്രമായിരിക്കും നികുതി ബാധകമാകുക.
മില്‍മയുടെ അരലിറ്റര്‍ തൈരിന് 27 രൂപയായിരുന്നു. ഇനിമുതല്‍ ഒരു പാക്കറ്റിന് 30 രൂപ കൊടുക്കണം. ചിലയിടത്ത് അഞ്ച് രൂപ വരെ ഒരു പാക്കറ്റിന് കൂടാന്‍ സാധ്യതയുണ്ട്. താമസിയാതെ പാല്‍ വിലയും വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് സാധാരണക്കാരന്റെ അടുക്കള ബജറ്റിനെ താളംതെറ്റിക്കും.