Webdunia - Bharat's app for daily news and videos

Install App

എ ടി എമ്മുകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് ആശ്വാസം; 500 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ എത്തും

എ ടി എമ്മുകളില്‍ 500 രൂപ നോട്ട് ഇന്നുമുതല്‍

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (09:13 IST)
രാജ്യത്ത് നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ 500 രൂപ നോട്ടുകള്‍ ഇന്നുമുതല്‍ സംസ്ഥാനത്തെ എ ടി എമ്മുകളില്‍ എത്തും. തിങ്കളാഴ്ച വൈകുന്നേരം തന്നെ ഏതാനും എസ് ബി ഐ എ ടി എമ്മുകളില്‍ 500 രൂപ നോട്ടുകള്‍ ലഭ്യമായി തുടങ്ങിയിരുന്നു. എന്നാല്‍, ബുധനാഴ്ചയോടെ എസ് ബി ടി എ ടി എമ്മുകളിലും സംസ്ഥാനത്തെ ഭൂരിഭാഗം എസ് ബി ഐ എ ടി എമ്മുകളിലും 500 രൂപ നോട്ടുകള്‍ ലഭ്യമാകും.
 
റിസര്‍വ് ബാങ്ക് കേന്ദ്രത്തില്‍ എത്തിയ നോട്ടുകള്‍ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ബാങ്കുകള്‍ക്ക് വിതരണം ചെയ്തിരുന്നു. 25 കോടിയുടെ 500 രൂപ നോട്ടുകളാണ് എസ് ബി ടിക്ക് ഇന്നലെ ആകെ ലഭിച്ചത്. പത്തു കോടിയുടെ 100 രൂപയും ലഭിച്ചിട്ടുണ്ട്. 500 രൂപ നോട്ടുകള്‍ എ ടി എമ്മുകളിലൂടെ മാത്രം ലഭ്യമാക്കാനാണ് തീരുമാനം.
 
500 രൂപ നോട്ടുകള്‍ എ ടി എമ്മുകളിലൂടെ ലഭ്യമാക്കുന്നതോടെ ചില്ലറക്ഷാമത്തിനും 2000 രൂപയുടെ ഒറ്റനോട്ട് മാറ്റാനുള്ള നെട്ടോട്ടത്തിനും പരിഹാരമാകുമെന്നാണ് കരുതുന്നത്. നോട്ട് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഈ മാസം അവസാനത്തോടെ കൂടുതല്‍ 500 രൂപ നോട്ടുകളെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments