Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറിയിപ്പ്: ഡിസംബര്‍ 31 നു വൈകിട്ട് നാല് മണിക്കു ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല

രാത്രി ഏഴ് മണിക്കു ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ല

അറിയിപ്പ്: ഡിസംബര്‍ 31 നു വൈകിട്ട് നാല് മണിക്കു ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല
, വെള്ളി, 29 ഡിസം‌ബര്‍ 2023 (19:18 IST)
ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം. വൈകിട്ടു നാല് മണിക്കു ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്കു വാഹനങ്ങള്‍ കടത്തിവിടില്ല. ബസ് സര്‍വീസ് മാത്രമായിരിക്കും ഉണ്ടായിരിക്കുക. തിക്കിലും തിരക്കിലും അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണമുണ്ട്. ഡിസംബര്‍ 31 നു വൈകിട്ട് നാല് മണിക്കു ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്കു സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. രാത്രി 12 നു ശേഷം ഫോര്‍ട്ട് കൊച്ചിയില്‍ നിന്നു മടങ്ങാനും ബസ് സര്‍വീസ് ഉണ്ടായിരിക്കും. 
 
രാത്രി ഏഴ് മണിക്കു ശേഷം റോ റോ സര്‍വീസും ഉണ്ടായിരിക്കില്ല. നാല് മണി വരെ വാഹനങ്ങള്‍ക്ക് വൈപ്പിനില്‍ നിന്നു ഫോര്‍ട്ട് കൊച്ചിയിലേക്ക് റോ റോ സര്‍വീസ് വഴി വരാന്‍ സാധിക്കും. ഏഴ് മണിയോടെ സര്‍വീസ് പൂര്‍ണമായി നിര്‍ത്തും. 
 
ന്യൂ ഇയര്‍ ആഘോഷം നടക്കുന്ന പരേഡ് ഗ്രൗണ്ടില്‍ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവിടെയും നിയന്ത്രണങ്ങളുണ്ട്. പാപ്പാഞ്ഞിയെ കാത്തിക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചു നിയന്ത്രണം ശക്തമാക്കും. പാര്‍ക്കിങ് പൂര്‍ണമായി നിരോധിക്കും. കൂടുതല്‍ പൊലീസിനേയും വിന്യസിക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും