Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീധനമായി ചോദിച്ച കാര്‍ കിട്ടിയില്ല; ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു

സ്ത്രീധനത്തിന്റെ പേരില്‍ കൊലപാതകം

സ്ത്രീധനം
ഗാസിയാബാദ് , വെള്ളി, 5 ഓഗസ്റ്റ് 2016 (14:07 IST)
സ്ത്രീധനമായി ചോദിച്ച കാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു. അലീഷ എന്ന യുവതിയാണ് വ്യാഴാഴ്ച രാത്രി അതിദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ട്രോണിക്ക നഗരത്തിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
 
എട്ടുമാസം മുമ്പ് ആയിരുന്നു ഷാരുഖ് അന്ന യുവാവുമായി അലീഷയുടെ വിവാഹം നടന്നത്. വിവാഹത്തിനു ശേഷം ഷാരുഖിന്റെ വീട്ടുകാര്‍ അലീഷയുടെ വീട്ടുകാരോട് കാര്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം തര്‍ക്കമുണ്ടാകുകയും ഷാരുഖ് അലീഷയുടെ നേര്‍ക്ക് നിറയൊഴിക്കുകയുമായിരുന്നു.
 
മുകളിലത്തെ നിലയില്‍ നിന്ന് വീണ് അലീഷ മരിച്ചതെന്നായിരുന്നു ഭര്‍തൃവീട്ടുകാരുടെ ഭാഷ്യം. എന്നാല്‍, സംശയം തോന്നി അലീഷയുടെ സഹോദരന്‍ പരാതി നല്കുകയായിരുന്നു. ഈ പരാതിയിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ് ഐ വിമോദിനെതിരായ നടപടികൾക്ക് സ്റ്റേ; ആട്ടിൻ തോലിട്ട ചെന്നായ്ക്കൾ ഉണ്ട്, മുതലെടുപ്പിന് ആരേയും അനുവദിക്കരുതെന്ന് ജസ്റ്റിസ് കമാൽ പാഷ