Webdunia - Bharat's app for daily news and videos

Install App

പരീക്ഷയ്ക്ക് എത്തിയത് സന്തോഷത്തോടെ, പരീക്ഷ കഴിഞ്ഞ് കോളേജ് ഗ്രൗണ്ടിനടുത്തേക്ക് നടന്നു; തര്‍ക്കമുണ്ടായത് അതിവേഗം, നിഥിനയെ തള്ളിയിട്ടു, പിന്നീട് ആക്രമണം

Webdunia
വെള്ളി, 1 ഒക്‌ടോബര്‍ 2021 (15:05 IST)
കൊലപാതകത്തിനു തൊട്ടുമുന്‍പ് വരെ നിഥിനമോളും അഭിഷേകും നല്ല സൗഹൃദത്തിലായിരുന്നു. പരീക്ഷ കഴിഞ്ഞ് നിഥിനയും അഭിഷേകും കോളേജ് ഗ്രൗണ്ടിന് അടുത്തേക്ക് നടന്നു. പെട്ടെന്നാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അഭിഷേക് നിഥിനയെ താഴേക്ക് തള്ളിയിട്ടു. മുഖത്തും ദേഹത്തും മര്‍ദിച്ചു. ഇതെല്ലാം കണ്ട് മറ്റ് സഹപാഠികള്‍ ഇരുവരെയും പിടിച്ചുമാറ്റാന്‍ ഓടിവന്നു. അപ്പോഴേക്കും തന്റെ കൈയിലുണ്ടായിരുന്ന പേപ്പര്‍ കട്ടര്‍ കൊണ്ട് അഭിഷേക് നിഥിനയെ കുത്തി. നിഥിനയുടെ ശരീരത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ് അടുത്തുവന്ന സുഹൃത്തുക്കളും കോളേജ് സെക്യൂരിറ്റി ജീവനക്കാരനും കണ്ടത്. ഗുരുതരമായി പരിക്കേറ്റെങ്കിലും പെണ്‍കുട്ടിക്ക് മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീടാണ് മരണം സംഭവിച്ചത്. 
 
വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ നിഥിനയെ കൂത്താട്ടുകുളം അഭിഷേക് ബൈജു കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഫുഡ് ടെക്നോളജി വിഭാഗത്തില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ നിഥിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവസമയം ക്യാംപസിലുണ്ടായിരുന്നവര്‍ പ്രതി അഭിഷേകിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂരില്‍ വീട് കയറി ആക്രമണം: രണ്ട് യുവാക്കള്‍ കുത്തേറ്റു മരിച്ചു

MT Vasudevan Nair: സംഘപരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത എഴുത്തുകാരന്‍; മിതഭാഷിണി ആയിരിക്കുമ്പോഴും ഉറച്ച വിമര്‍ശനങ്ങള്‍

കഥകളുടെ പെരുന്തച്ചൻ, മലയാളത്തിന്റെ എം.ടി വിട വാങ്ങി

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments