Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ സഹപാഠി ക്യാമ്പസില്‍വച്ച് കഴുത്തറുത്ത് കൊന്നു; കാരണം പ്രണയ നൈരാശ്യം

പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ഥിനിയെ സഹപാഠി ക്യാമ്പസില്‍വച്ച് കഴുത്തറുത്ത് കൊന്നു; കാരണം പ്രണയ നൈരാശ്യം
, വെള്ളി, 1 ഒക്‌ടോബര്‍ 2021 (12:50 IST)
പാലയില്‍ സഹപാഠി വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പാല സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥിനിയും തലയോലപ്പറമ്പ് സ്വദേശിനിയുമായ നിഥിന മോള്‍ (22)ആണ് കൊല്ലപ്പെട്ടത്.
 
മറ്റ് വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ചായിരുന്നു ക്രൂരമായ കൊലപാതകം. കോളജില്‍ പരീക്ഷ കഴിഞ്ഞിറങ്ങിയ നിഥിന മോളെ സഹപാഠിയും വൈക്കം സ്വദേശിയുമായി അഭിഷേക് ബൈജു കോളജ് ക്യാമ്പസിനുള്ളില്‍ വെച്ച് പേപ്പര്‍ കട്ടര്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 
പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. അഭിഷേകിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എയർ‌ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നു, ടെൻഡറിന് അംഗീകാരം