എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രചോദനമാകുകയാണ് കേരളത്തില്‍ നിന്നുള്ള ഈ 28 കാരന്റെ ജീവിതം. കാസര്‍ഗോഡ് സ്വദേശിയായ രഞ്ചിത് രാമചന്ദ്രനാണ് എവര്‍ക്കും പ്രചോദനമാകുന്ന രീതിയില്‍ തന്റെ സ്വപ്നങ്ങളെ നേടിയെടുത്തത്. കാസര്‍ഗോട് ഒരു സാധാരണകുടുംബത്തില്‍ ജനിച്ച രഞ്ചിത്തിന്റെ അച്ഛന്‍ തയ്യല്‍ക്കാരനും അമ്മ തൊഴിലുറപ്പ് തൊഴിലാളിയുമാണ്. ഒരുപാട് പ്രാരാബ്ദങ്ങള്‍ക്കിടയിലും തോറ്റുകൊടുക്കാതെ തന്റെ സ്വപ്നങ്ങളെ നേടിയെടുക്കുകയായിരുന്നു രഞ്ചിത്.
ബിഎസ്എന്‍എല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ മാസം 4000 രൂപയ്ക്ക് ജോലിചെയ്യുന്നതിനിടയില്‍ രഞ്ചിത് തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുകയായിരുന്നു. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രഫസ്സറായി ജോലി ചെയ്യുകയായിരിന്ന രഞ്ചിത്തിനെ റാഞ്ചി ഐഐഎം ലേയ്ക്ക് വിളിക്കുകയായിരുന്നു.