നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരുമോ?

Webdunia
വ്യാഴം, 29 ഏപ്രില്‍ 2021 (11:23 IST)
തിരഞ്ഞെടുപ്പ് ഫലം വരാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശിന്റെ മരണം. ഇതോടെ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തിരഞ്ഞെടുപ്പില്‍ വി.വി.പ്രകാശ് ജയിച്ചാല്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. അതേസമയം, സിറ്റിങ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.വി.അന്‍വറാണ് ജയിക്കുന്നതെങ്കില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരില്ല. ഇക്കാര്യത്തില്‍ മേയ് രണ്ടിന് തീരുമാനമാകും. 
 
2016 ല്‍ 11,504 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലമ്പൂരില്‍ പി.വി.അന്‍വര്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് പരാജയം ഏറ്റുവാങ്ങി. ഇത്തവണ വി.വി.പ്രകാശിലൂടെ നിലമ്പൂര്‍ പിടിച്ചെടുക്കുകയാണ് യുഡിഎഫ് ലക്ഷ്യമിട്ടത്. പ്രകാശ് നിലമ്പൂരില്‍ ജയിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. അതിനിടയിലാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. 
 
ഹൃദയാഘാതത്തെ തുടര്‍ന്നാണ് മലപ്പുറം ഡിസിസി അധ്യക്ഷനും നിലമ്പൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.വി.പ്രകാശ് അന്തരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലമ്പൂരില്‍ പി.വി.അന്‍വറും വി.വി.പ്രകാശും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments