Nilambur By Election 2025: അന്‍വര്‍ പിടിക്കുക കോണ്‍ഗ്രസ് - ലീഗ് വോട്ടുകള്‍; സ്വരാജിനു ജയസാധ്യതയെന്ന് യുഡിഎഫ് ക്യാംപില്‍ ഭീതി

പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനു തലവേദനയാകുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാക്കള്‍ അടക്കം ആശങ്കപ്പെടുന്നത്

രേണുക വേണു
ശനി, 14 ജൂണ്‍ 2025 (09:09 IST)
Aryadan Shoukath and M Swaraj

Nilambur By Election 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം ആര്യാടന്‍ ഷൗക്കത്തിനു തിരിച്ചടിയാകുമെന്ന് യുഡിഎഫ് ക്യാംപില്‍ വിലയിരുത്തല്‍. ഇടതുപക്ഷ സ്ഥാനാര്‍ഥി എം.സ്വരാജിനു പാര്‍ട്ടികള്‍ക്കു അതീതമായി പിന്തുണ ലഭിക്കുന്നുണ്ടെന്നും അതിനൊപ്പം അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ കൂടിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കു പ്രതിസന്ധിയാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും കരുതുന്നത്. 
 
പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിനു തലവേദനയാകുമെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാക്കള്‍ അടക്കം ആശങ്കപ്പെടുന്നത്. ലീഗ് വോട്ടുകളിലാണ് കോണ്‍ഗ്രസിനു പ്രധാന പേടി. ആര്യാടന്‍ ഷൗക്കത്തിനോടു അതൃപ്തിയുള്ള വലിയൊരു വിഭാഗം അണികള്‍ ലീഗിലുണ്ട്. ഈ വോട്ടുകള്‍ പി.വി.അന്‍വറിലേക്കു പോകാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. അന്‍വര്‍ പിടിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ വോട്ടുകളും യുഡിഎഫിന്റേതാകും. ഇത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിനു ഗുണം ചെയ്തേക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്. 
 
മുസ്ലിം ലീഗിനെ പലപ്പോഴും കടന്നാക്രമിച്ചിട്ടുള്ള നേതാവാണ് ഷൗക്കത്ത്. മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാര്‍ ഷൗക്കത്തിനോടു താല്‍പര്യക്കുറവ് കാണിച്ചതുകൊണ്ടാണ് 2016 ല്‍ യുഡിഎഫ് വലിയ മാര്‍ജിനില്‍ തോറ്റത്. 2021 ല്‍ ഷൗക്കത്ത് മാറി വി.വി.പ്രകാശ് വന്നപ്പോള്‍ തോല്‍വിയുടെ ആഘാതം കുറഞ്ഞു. ആര്യാടന്‍ ഷൗക്കത്തിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കാന്‍ വി.വി.പ്രകാശിനു സാധിച്ചു. സമാന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്ന് കോണ്‍ഗ്രസ് കരുതുന്നു. 
 
നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം അന്‍വറിനോടു ആവശ്യപ്പെട്ടത് ഈ ഭയത്തെ തുടര്‍ന്നാണ്. ഇടത് വോട്ടുകളില്‍ വിള്ളലേല്‍പ്പിക്കാന്‍ അന്‍വറിനു സാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. കേഡര്‍ വോട്ടുകള്‍ അടക്കം കൃത്യമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിക്കുകയും യുഡിഎഫ് വോട്ടുകള്‍ അന്‍വര്‍ പിടിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ കൈവിടുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആശങ്കപ്പെടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ, മിനിറ്റുകള്‍ കൊണ്ട് ബാറ്ററി പകുതിയാകും

ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് നൂറിലേറെ സൈനികരെ നഷ്ടപ്പെട്ടു: ലെഫ് ജനറല്‍ രാജീവ് ഘയ്

അട്ടപ്പാടിയില്‍ 60 സെന്റ് സ്ഥലത്ത് കഞ്ചാവ് തോട്ടം; കണ്ടെത്തിയത് പതിനായിരത്തിലധികം ചെടികള്‍

ഇന്നും മഴ കനക്കും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

വിശാഖപട്ടണത്ത് 1500 കോടി ഡോളറിന്റെ വമ്പന്‍ നിക്ഷേപം, ഇന്ത്യയില്‍ എ ഐ ഡാറ്റ സെന്റര്‍ പദ്ധതിയുമായി ഗൂഗിള്‍

അടുത്ത ലേഖനം
Show comments