Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിട്ടീഷുകാര്‍ നട്ട 114 വര്‍ഷം പഴക്കമുള്ള തേക്ക് ലേലത്തില്‍ പോയത് 40 ലക്ഷം രൂപയ്ക്ക് ! ഞെട്ടി വനംവകുപ്പ്

ബ്രിട്ടീഷുകാര്‍ നട്ട 114 വര്‍ഷം പഴക്കമുള്ള തേക്ക് ലേലത്തില്‍ പോയത് 40 ലക്ഷം രൂപയ്ക്ക് ! ഞെട്ടി വനംവകുപ്പ്
, വ്യാഴം, 23 ഫെബ്രുവരി 2023 (12:24 IST)
ബ്രിട്ടീഷുകാര്‍ 114 വര്‍ഷം മുന്‍പ് നട്ട തേക്ക് ലേലത്തില്‍ പോയത് 39.25 ലക്ഷം രൂപയ്ക്ക് ! നിലമ്പൂരിലാണ് 114 വര്‍ഷം പഴക്കമുള്ള നിലമ്പൂര്‍ തേക്കിന് 40 ലക്ഷം രൂപയ്ക്ക് അടുത്ത് ലേലത്തില്‍ ലഭിച്ചത്. വനംവകുപ്പിന്റെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വിലയ്ക്കാണ് ഈ തേക്ക് മരം ലേലത്തില്‍ പോയത്. കയറ്റുമതി ഇനത്തില്‍പ്പെട്ട ഈ തേക്കുമരത്തിന്റെ മൂന്ന് കഷ്ണങ്ങളും ലേലത്തില്‍ സ്വന്തമാക്കിയത് തിരുവനന്തപുരം വൃന്ദാവന്‍ ടിമ്പേഴ്‌സ് ഉടമ ഡോ.അജീഷ് കുമാറാണ്. 
 
ഏറ്റവും ഉയര്‍ന്ന വിലയ്ക്ക് നിലമ്പൂര്‍ തേക്ക് സ്വന്തമാക്കിയ നേട്ടം ഡോ.അജീഷ് കുമാര്‍ തന്റെ പേരില്‍ സ്വന്തമാക്കിയിരിക്കുകയാണ്. 1909ല്‍ നെടുങ്കയം ഡിപ്പോ പരിസരത്ത് ബ്രിട്ടിഷുകാര്‍ വെച്ചുപിടിച്ച പ്ലാന്റേഷനില്‍ നിന്നും ഉണങ്ങി വീണ തേക്കുമരത്തിന്റെ മൂന്ന് കഷണങ്ങള്‍ കഴിഞ്ഞ 10ന് നെടുങ്കയം ഡിപ്പോയില്‍ ലേലത്തിന് വെച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിനെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ച പ്രതിക്ക് നേരെ വെടിയുതിര്‍ത്ത് വനിത എസ്ഐ