Webdunia - Bharat's app for daily news and videos

Install App

Nipah: പാലക്കാട് സമ്പര്‍ക്കപ്പട്ടികയില്‍ 112 പേര്‍, സംസ്ഥാനത്ത് നിരീക്ഷണം ശക്തം

അഭിറാം മനോഹർ
ചൊവ്വ, 15 ജൂലൈ 2025 (12:28 IST)
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ നിപ കേസുമായി ബന്ധപ്പെട്ട് 112 പേരെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ റൂട്ട് മാപ്പ് തയ്യാറാക്കി, പ്രദേശത്ത് കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും  സര്‍വെയലന്‍സും ശക്തമാക്കിയിരിക്കുകയാണ്.
 
ആകെ 609 പേരാണ് വിവിധ ജില്ലകളില്‍നിന്നുള്ള സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ പാലക്കാട് ജില്ലയില്‍ മാത്രം 286 പേര്‍ ഉള്‍പ്പെടുന്നു. നിപ സ്ഥിരീകരിച്ച രണ്ടാമത്തെ രോഗിയുമായി നേരിട്ട് ബന്ധപ്പെട്ട 112 പേരാണ് ഇവിടെ നിരീക്ഷണത്തില്‍. മറ്റ് ജില്ലകളിലെ എണ്ണം ഇങ്ങനെ: മലപ്പുറം - 207 പേര്‍, കോഴിക്കോട് - 114 പേര്‍, എറണാകുളം - 2 പേര്‍.
 
മലപ്പുറത്ത് 8 പേര്‍ ഐസിയുവിലാണ്. ഇതുവരെ ഈ ജില്ലയില്‍ 72 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് 5 പേര്‍ ഐസൊലേഷനിലാണ്. സംസ്ഥാനതലത്തില്‍ 38 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരും 133 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരുമാണ്.
 
നിപ വ്യാപനം ചെറുക്കുന്നതിനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. യോഗത്തില്‍ ആരോഗ്യ വകുപ്പിന്റെ വിവിധ ഉന്നത ഉദ്യോഗസ്ഥരും ജില്ലാ കളക്ടര്‍മാരും, പോലീസ് ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ പങ്കെടുത്തു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

Nipah: പാലക്കാട് സമ്പര്‍ക്കപ്പട്ടികയില്‍ 112 പേര്‍, സംസ്ഥാനത്ത് നിരീക്ഷണം ശക്തം

തൃശ്ശൂരില്‍ ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ ശേഷം നവ വധു തൂങ്ങിമരിച്ചു

ആണവയുദ്ധത്തിലേക്ക് പോകുമായിരുന്നു സംഘര്‍ഷം ഒഴിവാക്കി; ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്

നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് ഇനി ഒരു ദിവസം മാത്രം; വധശിക്ഷ നീട്ടിവയ്ക്കാന്‍ കോടതിയില്‍ ഇന്ന് ഹര്‍ജി നല്‍കും

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി

അടുത്ത ലേഖനം
Show comments