Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു; സജീവ കേസുകള്‍ നാലായി

Nipah cases in Kozhikkode
, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (08:45 IST)
കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 39 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആക്ടീവ് കേസുകള്‍ നാലായി. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആണെന്ന് വ്യക്തമായത്. നേരത്തെ നിപ പോസിറ്റീവ് ആയ വ്യക്തികള്‍ ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 
 
മുന്‍കരുതലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും നാളെയും കൂടി അവധിയായിരിക്കും. കൂട്ടംകൂടല്‍, മതപരമായ ആഘോഷങ്ങള്‍ എന്നിവ ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടക്കന്‍ ഒഡീഷയ്ക്ക് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം: വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത