Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ക്ക് പനിയുണ്ടോ? യാത്രകള്‍ ഒഴിവാക്കുക; ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന

നിങ്ങള്‍ക്ക് പനിയുണ്ടോ? യാത്രകള്‍ ഒഴിവാക്കുക; ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന
, വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (08:40 IST)
കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് ആരോഗ്യവകുപ്പ്. വാളയാര്‍, നീലഗിരി ജില്ലയുടെ അതിര്‍ത്തിയായ നാടുകാണി ഉള്‍പ്പെടെയുള്ള ചെക്ക് പോസ്റ്റുകളില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നുണ്ട്. ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടുന്ന സംഘമാണ് പരിശോധന നടത്തുന്നത്. 
 
കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ ചെക്ക് പോസ്റ്റില്‍ തടയുന്നുണ്ട്. കേരളത്തില്‍ നിന്ന് വരുന്നവരില്‍ ആര്‍ക്കെങ്കിലും പനി ലക്ഷണങ്ങളുണ്ടെങ്കില്‍ അവരെ തിരിച്ചയക്കാനാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ഇവരുടെ ഫോണ്‍ നമ്പറുകള്‍ വാങ്ങി തുടര്‍ അന്വേഷണങ്ങളും നടത്തും. ജില്ലയിലെ 13 അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നീലഗിരിയിലെ ഏഴ് ചെക്ക് പോസ്റ്റുകളിലും സമാന രീതിയില്‍ മെഡിക്കല്‍ സംഘം പരിശോധന നടത്തുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടിക്ക് നിപ നെഗറ്റീവ്; ആശ്വാസം