വിദ്യാർഥിയുടെ ആരോഗ്യനിലയിൽ പുരോഗതി; സംസ്ഥാനത്ത് 311പേർ നിപ നിരീക്ഷണത്തില്‍

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (18:15 IST)
എറണാകുളത്ത് നിപ സ്ഥിരീകരിച്ച വിദ്യാർഥിയുടെ ആരോഗ്യനിലയിൽ പുരോഗതി. പനിയിൽ നേരിയ കുറവുണ്ടെന്ന് പത്രക്കുറിപ്പിലൂടെ മെഡിക്കൽ ബോർഡ് വ്യക്തമാക്കി.

ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള സാഹചര്യവുമില്ല. പരിചരിച്ച ജീവനക്കാരിൽ അസ്വസ്ഥതകൾ ഉളളവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.  

വിദ്യാർഥിയുടെ പനി കുറഞ്ഞു. ആരോഗ്യനില മെച്ചപെടുകയും ചെയ്തു. മുൻകരുതൽ എന്ന നിലയിൽ രോഗിയെ പരിചരിച്ച പനിയും തലവേദനയും ഉള്ള ജീവനക്കാരെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ വിശദമാക്കുന്നു.

അതേസമയം, സംസ്ഥാനത്ത് 311 പേർ നിപ നിരീക്ഷണത്തിലാണെന്ന് സർക്കാർ അറിയിച്ചു. തൃശൂർ,എറണാകുളം, ഇടുക്കി, കൊല്ലം എന്നീ ജില്ലക്കാരാണ് 311 പേരിലുള്ളത്. നാല് പേരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേർ രോഗിയെ പരിചരിച്ചവരും ഒരാൾ രോഗിയുടെ സഹപാഠിയുമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ലളിതമായ തന്ത്രത്തിലൂടെ വൈദ്യുതി ബില്‍ 10% വരെ കുറയ്ക്കാം

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പോലീസ് ടെസ്റ്റിന് പരിശീലനം; തൃശ്ശൂരില്‍ രാവിലെ ഓടാന്‍ പോയ 22 കാരി കുഴഞ്ഞുവീണു മരിച്ചു

ഗുരുവായൂരിലെ ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താന്‍ അധികാരം ഉണ്ട്; ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി അഡ്മിനിസ്‌ട്രേറ്റര്‍

യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു

അടുത്ത ലേഖനം
Show comments