നിപ എന്നൊരു സാധനമില്ല, പണം തട്ടാനുള്ള മരുന്നു ലോബികളുടെ അടവ്; ഭരണകൂടത്തിനു സത്യം മനസിലായെന്ന് ഡോ. ജേക്കബ് വടക്കാഞ്ചേരി

ചൊവ്വ, 4 ജൂണ്‍ 2019 (14:50 IST)
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സർക്കാർ പറയുമ്പോഴും നിരവധിയാളുകൾ ജനങ്ങളെ ഭയപ്പെടുത്താൻ മുൻപന്തിയിൽ തന്നെയുണ്ട്. വ്യാജമായ പല കാര്യങ്ങളും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നുണ്ട്. അക്കൂട്ടത്തിലൊരാളാണ് സോഷ്യൽ മീഡിയകളിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഡോ. ജേക്കബ് വടക്കാഞ്ചേരി. 
 
നിപ എന്നൊരു വൈറസ് ഇല്ലെന്നും പണം തട്ടുന്നതിനായി മരുന്ന് ലോബികൾ നടത്തുന്ന നാടകമാണിതെന്നുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പുതിയ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ പറയുന്നതിങ്ങനെ: 
 
നിപ എന്നൊരു സാധനം ഇല്ല. എറണാകുളത്തും തൊടുപുഴയിലും എവിടെയാണ് വവ്വാലുകൾ ഉള്ളത്? കഴിഞ്ഞ തവണ സത്യം പറഞ്ഞതിനാണ് ജയിലിൽ പോയത്. ഇത്തവണ ജയിലിൽ പോകേണ്ടി വരില്ല. കാരണം, ഭരണകൂടത്തിനു സത്യം മനസിലായി കഴിഞ്ഞു. മരുന്നു ലോബിയുടെ തട്ടിപ്പാണിതെന്ന് സർക്കാരിനു മനസിലായി കഴിഞ്ഞു. പനി അനുഗ്രഹമാണ്.
 
ശരീരത്തിലെ വിഷമാന്യങ്ങളെ കരിച്ച് കളയാനാണ് പനി വരുന്നത്. പനി വരുമ്പോൾ മരുന്ന് കഴിക്കരുത്. മരുന്ന് കഴിക്കാതെ ഇരുന്നിട്ട് ആരും മരിച്ച് പോയിട്ടൊന്നും ഇല്ല. പനിക്ക് മരുന്ന് കഴിച്ചവരേ മരിച്ചിട്ടുള്ളു എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വ്യക്തി വൈരാഗ്യമോ പകയോ ഉണ്ടായിരുന്നോ ?; ബാലഭാസ്‌കറിന്റെ ഭാര്യയില്‍ നിന്നും മൊഴിയെടുത്തു