Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപയെന്ന് സംശയം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

നിപയെന്ന് സംശയം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി നിരീക്ഷണത്തില്‍

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (10:19 IST)
തിരുവനന്തപുരത്തും നിപയുടെ സാനിധ്യം സംശയിക്കുന്നു. ഡെന്റല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തിലാണ്. പനിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് നിരീക്ഷണത്തില്‍ ഉള്ളത്. പ്രത്യേകം സജ്ജീകരിച്ച റൂമിലാണ് വിദ്യാര്‍ത്ഥിയെ ചികിത്സിപ്പിക്കുന്നത്. സ്രവങ്ങള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജിയില്‍ അയച്ചിട്ടുണ്ട്. 
 
തന്നെ വവ്വാല്‍ ഇടിച്ചുവെന്ന് വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. അസ്വാഭാവികമായി കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. അതേസമയം പരിശോധനാ ഫലം വന്നാല്‍ മാത്രമേ നിപ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന് മുകളിലായി ചക്രവാതചുഴി; സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക സാധ്യത