Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ സമ്പര്‍ക്ക പട്ടികയിലുള്ളത് 330 പേര്‍; 68 പേരും ആരോഗ്യപ്രവര്‍ത്തകര്‍

നിപ സമ്പര്‍ക്ക പട്ടികയിലുള്ളത് 330 പേര്‍; 68 പേരും ആരോഗ്യപ്രവര്‍ത്തകര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ജൂലൈ 2024 (13:56 IST)
നിപ സമ്പര്‍ക്ക പട്ടികയില്‍ 330 പേരാണുള്ളത്. ഇതില്‍ 68 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 101 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. ഏഴു പേര്‍ ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സയിലാണ്. ആറു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണ് ചികിത്സയിലുള്ളത്. മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിലെ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഇല്ല. അതേസമയം കഴിഞ്ഞദിവസം പുറത്തു വന്ന ഏഴു പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്.
 
രോഗം ബാധിച്ച് മരണപ്പെട്ട 14 കാരന്റെ കൂട്ടുകാരായ ആറു പേരുടെയും 68 കാരനായ മറ്റൊരു വ്യക്തിയുടെയും സ്രവ പരിശോധനാ ഫലമാണ് പുറത്തു വന്നത്. കൂട്ടുകാരായ ആറു പേരും കുട്ടിയുമായി നേരിട്ട് സമ്പര്‍ക്കം ഉള്ളവരായിരുന്നു. 68 കാരനായ വ്യക്തിക്ക് നേരിട്ട് സമ്പര്‍ക്കമില്ലെങ്കിലും പനിയുള്ള സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധിക്കുകയായിരുന്നു. ഓരോരുത്തരുടെയും മൂന്നു സാമ്പിള്‍ വീതമാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. രോഗം ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ സംസ്‌കാരം പ്രോട്ടോകോള്‍ പാലിച്ച് നടത്തും. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരുടെയും സ്രവം എടുത്തു പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

National Flag Day: ദേശീയ പതാകദിനം, എന്താണ് ഇന്ത്യൻ പതാക നിയമം