Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ സംശയം: ഫലം ഇന്നറിയാം; ആരോഗ്യമന്ത്രിയുടെ വാർത്താസമ്മേളനം രാവിലെ ഒമ്പതരയോടെ

വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.

നിപ സംശയം: ഫലം ഇന്നറിയാം; ആരോഗ്യമന്ത്രിയുടെ വാർത്താസമ്മേളനം രാവിലെ ഒമ്പതരയോടെ
, ചൊവ്വ, 4 ജൂണ്‍ 2019 (07:51 IST)
എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് നിപ വൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയിക്കാനായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് രാവിലെ ഒമ്പതരയോടെ പത്രസമ്മേളനം നടത്തും. നിപ വൈറസ് ബാധ സംശയിക്കുന്ന യുവാവിന്റെ രക്തസാമ്പിളിന്റെ പരിശോധന ഫലത്തെ സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ മന്ത്രി വിശദീകരിച്ചേക്കും. പൂനൈയിൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നുള്ള പരിശോധനഫലം ഇന്നോടെ ലഭിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. 
 
വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ രക്ത സാമ്പിളുകൾ പൂനെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. പരിശോധനഫലം എന്ത് തന്നെ ആയാലും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി നടത്തണമെന്നാണ് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. 
 
ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ കോട്ടയത്തും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാർ അടക്കം 86 പേർ നിലവിൽ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ഇതിന് പുറമെയുള്ളവരെകൂടി കണ്ടെത്താനുള്ള ജില്ലാ തല പ്രവർത്തനവും ഇന്ന് നടക്കും. ഇതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനമടക്കം നൽകിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാതിരാത്രിയിൽ യുവതിയെ വഴിയിൽ ഉപേക്ഷിച്ചു, പിന്നാലെ ഓടി, ഉറക്കെ വിളിച്ചിട്ടും തിരിഞ്ഞുനോക്കിയില്ല; കല്ലട ബസിനെതിരെ വീണ്ടും പരാതി