Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിതിന്‍ രാജിന്റെ ആത്മഹത്യ: പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് വിധി

NITHIN
നിതിന്‍ രാജിന്റെ ആത്മഹത്യ കേസില്‍ പ്രതികളുടെ ജാമ്യം ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. വകുപ്പ് മേധാവി ഡോക്ടര്‍ റാം, സംഗീത നമ്പ്യാര്‍ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. തലശ്ശേരി സെഷന്‍ കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. നിതിന്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച ദിവസം പ്രിന്‍സിപ്പാളിന്റെ മുറിയില്‍ വച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഡോക്ടര്‍ റാമും സംഗീതയും ഉണ്ടായിരുന്നില്ലെന്നാണ് ഇരുവരുടെയും അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്.
 
ലോണാപ്പുമായി ഉണ്ടായ തര്‍ക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കോളേജ് മാനേജ്‌മെന്റ് പറയുന്നത്. അതേസമയം മാനസിക പീഡനവും ജാതി അധിക്ഷേപവും അധ്യാപകരുടെ ഭാഗത്ത് നിന്നും ഉണ്ടായതാണ് നിധിന്റെ മരണത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശ്ശൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി