പീഡനാരോപണം കരിയര്‍ നശിപ്പിക്കാന്‍; മുഖ്യമന്ത്രിക്കു പരാതി നല്‍കി നിവിന്‍ പോളി
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ദുബായില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി
Publish Date: Fri, 06 Sep 2024 (08:18 IST)
Updated Date: Fri, 06 Sep 2024 (08:23 IST)
തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും കരിയര്‍ നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു.
പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ ഉണ്ടായിരുന്നു. ഗൂഢാലോചന അന്വേഷിക്കണം. ഇതിനു പിന്നില്‍ ആരാണെന്നു കണ്ടെത്തണമെന്നും നിവിന്‍ പോളി പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് നിവിന്‍ പരാതി നല്‍കിയത്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ദുബായില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. അതേസമയം പരാതിക്കാരി പറയുന്ന ദിവസങ്ങളില്‍ നിവിന്‍ വിദേശത്ത് അല്ലായിരുന്നുവെന്നും തനിക്കൊപ്പം കേരളത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ഷൂട്ടിങ്ങില്‍ ആയിരുന്നെന്നും വിനീത് ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം തന്റെ കൈവശമുണ്ടെന്നാണ് വിനീത് പറഞ്ഞത്.