Webdunia - Bharat's app for daily news and videos

Install App

തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥിയില്ല, ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി

Webdunia
ശനി, 20 മാര്‍ച്ച് 2021 (14:08 IST)
കണ്ണൂർ ജില്ലയിലെ തലശ്ശേരി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായ എൻ ഹരിദാസിന്റെ നാമനിർദേശപത്രിക തള്ളി. കണ്ണൂർ ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
 
ഫോം എ ഹാജരാക്കിയില്ല എന്നതാണ് തലശ്ശേരിയിലെ ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക തള്ളാൻ കാരണമായത്. ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. ഇതോടെ തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് ഉറപ്പായി.
 
ബിജെപിക്ക് ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 2016ലെ തിരെഞ്ഞെടുപ്പിൽ തലശ്ശേരിയിൽ 22,126 വോട്ടുകൾ നേടാൻ ബിജെപിക്ക് ആയിരുന്നു.ദേവികുളത്തെ എൻഡിഎ സ്ഥാനാർത്ഥിയുടെ പത്രികയും നേരത്തെ തള്ളിയിരുന്നു. എഐഎ‌ഡിഎംകെ എൻഡിഎ സ്ഥാനാർത്ഥി എം ധനലക്ഷ്‌മിയുടെ പത്രികയാണ് തള്ളിയത്. ഇവിടെ ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും തള്ളിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പരസ്പരം കേൾക്കു, മൊബൈൽ ഫൊൺ മാറ്റിവെച്ച് തുറന്ന് സംസാരിക്കു, കുടുംബങ്ങളോട് മാർപാപ്പ

നൃത്ത പരിപാടിയില്‍ പങ്കെടുത്ത കുട്ടികളെയും പറ്റിച്ചു; 390 രൂപയ്ക്ക് വാങ്ങിയ സാരി കുട്ടികള്‍ക്ക് വിറ്റത് 1600 രൂപയ്ക്ക്

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല': മുഖ്യമന്ത്രിയുടെ പുതുവത്സരദിന സന്ദേശം

മദ്യപിച്ച കസ്റ്റമറിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം; ബാറുകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

കൈക്കൂലിക്കേസിൽ താത്ക്കാലിക സർവേയർ വിജിലൻസ് പിടിയിലായി

അടുത്ത ലേഖനം
Show comments