തിരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കിടയിൽ പ്രവർത്തകർ കാൽ കഴുകിയതിനെ ന്യായീകരിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ഇ ശ്രീധരൻ. കാൽ കഴുകുന്നതും വന്ദിക്കുന്നതും സ്ഥാനാർഥിയോടുള്ള ബഹുമാനമാണെന്നും ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ശ്രീധരൻ പറഞ്ഞു.
കാല്‍ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം ആണ്. സംഭവം വിവാദം ആക്കുന്നവര്‍ക്ക് സംസ്‌കാരം ഇല്ലെന്ന് പറയേണ്ടിവരും. എല്ലാ വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ സ്വീകരിക്കുന്നു. സാധാരണ രാഷ്ട്രീയക്കാരെ പോലെ എതിരാളികളെ താൻ കുറ്റം പറയാറില്ലെന്നും അത് സനാദന ധർമ്മത്തിന്റെ ഭാഗമല്ലെന്നും ശ്രീധരൻ വ്യക്തമാക്കി.