Select Your Language

Notifications

webdunia
webdunia
webdunia
webdunia

വരുമാനമനുസരിച്ച് നികുതി അടയ്ക്കുന്നില്ല, പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസിലും ഇന്‍കം ടാക്‌സിന്റെ റെയ്ഡ്

വരുമാനമനുസരിച്ച് നികുതി അടയ്ക്കുന്നില്ല, പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസിലും ഇന്‍കം ടാക്‌സിന്റെ റെയ്ഡ്
, വ്യാഴം, 22 ജൂണ്‍ 2023 (12:59 IST)
സംസ്ഥാനത്ത് യൂട്യുബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായവകുപ്പിന്റെ പരിശോധന. പത്തോളം കേന്ദ്രങ്ങളിലാണ് ഇന്‍കം ടാക്‌സ് വിഭാഗം പരിശോധന നടത്തുന്നത്. യൂട്യൂബര്‍മാര്‍ പലരും വരുമാനത്തിനനുസരിച്ചുള്ള തുക നികുതിയിനത്തില്‍ നല്‍കുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പരിശോധന.
 
ആദായനികുതി ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ കോഴിക്കോട് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. സംസ്ഥാനത്ത് വലിയ രീതിയില്‍ വരുമാനം ലഭിക്കുന്ന നിരവധി യൂട്യൂബര്‍മാരുണ്ട്. അവര്‍ അവരുടെ വരുമാനത്തിനനുസരിച്ച് നികുതിയടയ്ക്കുന്നില്ലെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോഴിക്കോടും കൊച്ചിയും ഉള്‍പ്പടെ പത്തിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമുഖ ട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായ വകുപ്പ് റൈഡ്