Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ ലോക്ക്ഡൗണില്ല; നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കും

കേരളത്തില്‍ ലോക്ക്ഡൗണില്ല; നിയന്ത്രണങ്ങള്‍ ഇനിയും കടുപ്പിക്കും
, തിങ്കള്‍, 26 ഏപ്രില്‍ 2021 (14:10 IST)
സംസ്ഥാനത്ത് സമ്പൂര്‍ണ  ലോക്ക്ഡൗണ്‍ ഉടനില്ല. ലോക്ക്ഡൗണ്‍ വേണ്ടെന്ന് ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ തീരുമാനമായി. അതേസമയം, സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മേയ് രണ്ട് വോട്ടെണ്ണല്‍ ദിവസം ആഹ്ലാദ പ്രകടനവും ആള്‍ക്കൂട്ടവും അനുവദിക്കില്ല. രാഷ്ട്രീയപാര്‍ട്ടികള്‍ അണികളെ നിയന്ത്രിക്കണമെന്നും ധാരണ. കടകള്‍ രാത്രി ഏഴരവരെ മാത്രം തുറന്നാല്‍ മതിയെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ പൊതു അഭിപ്രായം. ശനി,ഞായര്‍ ദിവസങ്ങളിലെ ലോക്ക്ഡൗണ്‍ തുടരും. ഇനിവരുന്ന ദിവസങ്ങള്‍ ഏറെ നിര്‍ണായകമാണെന്നും വിലയിരുത്തല്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് വിവാഹം: വരനെ വിവാഹവേദിയിൽ വെച്ച് അറസ്റ്റ് ചെയ്‌തു