Webdunia - Bharat's app for daily news and videos

Install App

പുസ്തകം എഴുതിയതുകൊണ്ടോ, സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാസ്‌കാരിക പ്രവര്‍ത്തകരാകില്ല: ജോയ് മാത്യു

പിവി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ച് ജോയ് മാത്യു.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 27 ജൂണ്‍ 2025 (16:17 IST)
പിവി അന്‍വറിനെ മുന്നണിയില്‍ എടുക്കാത്തതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അഭിനന്ദിച്ച് ജോയ് മാത്യു. നിലപാടിന്റെ കണിശതയാണ് യുഡിഎഫിന്റെ വിജയമെന്ന് ജോയ് മാത്യു പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കുക, തോല്‍ക്കുക എന്നതല്ല കാര്യമെന്നും നിലപാടെടുക്കുക എന്നതാണ് പ്രധാനമെന്നും അതിന് ഉറപ്പായി റിസള്‍ട്ട് ഉണ്ടാവുമെന്നും ജോയ് മാത്യു പറഞ്ഞു. കോഴിക്കോട് സി കെ ജി അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ജോയി മാത്യു ഇക്കാര്യം പറഞ്ഞത്.
 
പുസ്തകം എഴുതിയതുകൊണ്ടോ സിനിമയില്‍ അഭിനയിച്ചതുകൊണ്ടോ ആരും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആവില്ലെന്നും സാംസ്‌കാരിക പ്രവര്‍ത്തനം സാംസ്‌കാരിക ഇടപെടല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളും ആശാവര്‍ക്കര്‍മാരും സമരം ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കുന്ന ആരും സാംസ്‌കാരിക പ്രവര്‍ത്തകരാണെന്ന് ഞാന്‍ കരുതുന്നില്ലെന്നും ജോയ് മാറ്റി പറഞ്ഞു. കൂലി എഴുത്തുകാരും കൂലി സാംസ്‌കാരിക പ്രവര്‍ത്തകരും നിലമ്പൂരില്‍ എത്തിയപ്പോള്‍ ജനം അത് തിരിച്ചറിഞ്ഞുവെന്നും ജോയ് മാത്യു പറഞ്ഞു. 
 
സ്വരാജ് നല്ല വ്യക്തിയും നല്ല പാര്‍ട്ടിക്കാരനുമാണ്. പക്ഷേ നല്ല പൊതുപ്രവര്‍ത്തകനല്ല. ഏത് പൊതുപ്രവര്‍ത്തനത്തിലാണ് സ്വരാജ് നിലപാട് എടുത്തിട്ടുള്ളത്. 42 കാറിന്റെ അകമ്പടിയില്‍ പോകുന്ന രാജാവിനെ ഏതെങ്കിലും രീതിയില്‍ വിമര്‍ശിച്ചതായി എനിക്കറിയില്ലെന്നും ജോയ് മാത്യു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ മോഷണം; ആറു പവന്റെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി

കെട്ടിക്കിടക്കുന്ന ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കണം; അദാലത്തിനു ആവശ്യമായ വകുപ്പുതല ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

സാധ്യത തുടര്‍ഭരണത്തിനു തന്നെ; മുന്നണി മാറ്റം വേണ്ടെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ്

ഐടി പാർക്കിലെ മദ്യശാല: ഇതുവരെയും അപേക്ഷകൾ ലഭിച്ചില്ല, നിബന്ധനകൾ മാറ്റണമെന്ന് ഐടി വകുപ്പ്

സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ സമരത്തിലേക്ക്

അടുത്ത ലേഖനം
Show comments