Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ദിലീപ് കേസിൽ പ്രതികരിച്ചതോടെ അവസരങ്ങൾ നഷ്ടമായി, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്ന് ജോയ് മാത്യു

Joy mathew

അഭിറാം മനോഹർ

, വെള്ളി, 23 ഓഗസ്റ്റ് 2024 (19:04 IST)
രാഷ്ട്രീയത്തിലേത് പോലെ തന്നെ സിനിമയിലും പല തട്ടുകളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാകമെന്ന് നടന്‍ ജോയ് മാത്യു. ദിലീപ് കേസില്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് തനിക്കും അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും ജോയ് മാത്യു വെളിപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് തെറ്റാണെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു.
 
അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോറ്റെ എല്ലാവരും മോശക്കാരാണെന്ന പ്രതീതിയായിട്ടുണ്ടെന്നും ജോയ് മാത്യു വിമര്‍ശിച്ചു. ഇതിന് എങ്ങനെ പരിഹാരം കാണണമെന്ന് അമ്മ ചര്‍ച്ച ചെയ്യും. സിനിമ മേഖലയിലെ സ്ത്രീകള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടണം. നാലര വര്‍ഷം റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് തെറ്റാണ്. ഒളിച്ചുവെച്ച വിവരങ്ങളെല്ലാം പുറത്തുവിടണം. ജോയ് മാത്യു പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മർദാനി വീണ്ടുമെത്തുന്നു, റാണി മുഖർജിയുടെ പോലീസ് സീരീസിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചു