Select Your Language

Notifications

webdunia
webdunia
webdunia
webdunia

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 30 ലക്ഷം രൂപ വരെ സ്വയം സംരംഭം തുടങ്ങാന്‍ വായ്പ

Norka Roots

ശ്രീനു എസ്

, ബുധന്‍, 20 ജനുവരി 2021 (13:21 IST)
ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്പ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പ്രവാസി പുനരധിവാസ പദ്ധതി വായ്പയുടെ വിതരണ ഉദ്ഘാടനം നോര്‍ക്ക റൂട്ട്‌സ് സി ഇ ഒ ഹരികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു. വെഞ്ഞാറമൂട് സ്വദേശി മുജീബ് ഖാന്‍ ആദ്യ വായ്പ ഏറ്റുവാങ്ങി. സംഘം പ്രസിഡന്റ്  കെ സി സജീവ് തൈക്കാട് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി ജഗദീഷ്  സൊസൈറ്റി സെക്രട്ടറി രേണി വിജയന്‍ , ബി അനൂപ് പങ്കെടുത്തു.
 
മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്കയുടെ 15% മൂലധന സബ്‌സിഡിയോടെ 30 ലക്ഷം രൂപ വരെ സ്വയം സംരഭം തുടങ്ങാന്‍ വായ്പ നല്‍കും.നിലവില്‍ 16 പ്രമുഖ ബാങ്കുകള്‍ വഴി വായ്പ നല്‍കി വരുന്നുണ്ട്. കൂടുതല്‍ വിവരം നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാള്‍  സേവനം)  നമ്പറുകളില്‍ ലഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി: ജാഗ്രതാ നിർദേശം