ഡൽഹി: ലോക്‌ഡൗൺ ചട്ടങ്ങൾ കേരളം ലംഘിച്ചെന്ന് കേന്ദ്ര സർക്കാർ. മാർഗ നിർദേശങ്ങൾ ലഘിച്ച് ഇളവ് നൽകിയതിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തോട് വിശദീകരണം തേടി. ബാർബർ ഷോപ്പുകളും, ഹോട്ടലുകളും തുറന്നുപ്രവർത്തിയ്ക്കാൻ അനുമതി നൽകിയത് ഗുരുതര ചട്ടലംഘനമാണ് എന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല സംസ്ഥാനത്തിന് ആയച്ച കത്തിൽ വ്യക്തമാക്കുന്നു. 
 
 			
 
 			
			                     
							
							
			        							
								
																	
	 
	വർക്ക്ഷോപ്പുകൾ, ബുക്‌സ്റ്റാളുകൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയ്ക്ക് പ്രവർത്തിയ്ക്കാൻ അനുമതി നൽകിയതും, സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാൻ കൂടുതൽ ഇളവുകൾ അനുവദിച്ചതും ചട്ടലംഘനമാണ്. കൂടുതൽ ഇളവുകൾ അനുവദിയ്ക്കാൻ സംസ്ഥാനം കേന്ദ്രത്തിന്റെ അനുമതി തേറ്റിയില്ല. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിയ്ക്കുമ്പോൾ എങ്ങനെയാണ് സാമൂഹിക അകലം പാലിയ്ക്കുക എന്നും അജിത് കുമാർ ഭല്ല കത്തിൽ ചോദിയ്ക്കുന്നു.