ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം അന്തരിച്ചു

ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം (68) അന്തരിച്ചു. വാര്‍ദ്ധ്യക്യകാല അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ കോട്ടയം പാറമ്പുഴ ബെത്‌ലഹേം പള്ളിയില്‍ നടക്കും.

ഞായര്‍, 29 മെയ് 2016 (12:26 IST)
ജനപ്രിയ നോവലിസ്റ്റ് മാത്യു മറ്റം (68) അന്തരിച്ചു. വാര്‍ദ്ധ്യക്യകാല അസുഖങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ കോട്ടയം പാറമ്പുഴ ബെത്‌ലഹേം പള്ളിയില്‍ നടക്കും.
 
ഒട്ടേറെ നോവലുകളുടെ സൃഷ്ടാവാണ്. എഴുതിയ നോവലുകളില്‍ മെയ്ദിനം, കരിമ്പ് എന്നിവ സിനിമയായിട്ടുണ്ട്. മഴവില്ല്, വീണ്ടും വസന്തം, കൈ വിഷം, ദൈവം ഉറങ്ങിയിട്ടില്ല. തടങ്കല്‍ പാളയം തുടങ്ങിയവയാണ് മറ്റ് നോവലുകള്‍. 
 
ഭാര്യ വത്സമ്മ, മക്കള്‍: എമിലി(ഇസ്രയേല്‍), കിഷോര്‍. മരുമക്കള്‍: റോയി, ജിജി

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കരച്ചില്‍ നിര്‍ത്തുന്നില്ല; നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍