Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബരിമല: സ്ത്രീകളുടെ പ്രാർത്ഥനയുടെ ഗൌരവം ഉൾകൊള്ളാൻ സർക്കാരിന് കഴിഞ്ഞില്ല, ഇനി വിശ്വാസികൾ തീരുമനിക്കട്ടെയെന്ന് എൻ എസ് എസ്

ശബരിമല: സ്ത്രീകളുടെ പ്രാർത്ഥനയുടെ ഗൌരവം ഉൾകൊള്ളാൻ സർക്കാരിന് കഴിഞ്ഞില്ല, ഇനി  വിശ്വാസികൾ തീരുമനിക്കട്ടെയെന്ന് എൻ എസ് എസ്
, ചൊവ്വ, 16 ഒക്‌ടോബര്‍ 2018 (18:05 IST)
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിൽ സ്ത്രീകളുടെ പ്രാര്‍ത്ഥനയുടെ ഗൗരവം ഉള്‍ക്കൊള്ളുവാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ലെന്നും ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണെന്നും എൻ എസ്‌ എസ് വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റെയും നിലപാട് നിര്‍ഭാഗ്യകരമാണെന്നും എൻ എസ്‌ എസ് പറഞ്ഞു.
 
ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും നിലപാട് ആവർത്തിച്ചിരുന്നു. ദേവസ്വം ബോർഡുമായി  പന്തളം രാജ കുടുംബവും തന്ത്രി കുടുംബവും ചർച്ച നടത്തിയെങ്കിലും. ചർച്ച പൂർത്തിയക്കാതെ ഇവർ ഇറങ്ങിപ്പോവുകയായിരുന്നു. 
 
അതേ സമയം നാളെ ശബരിമലയിൽ നടതുറക്കുന്ന പശ്ചാത്തലത്തിൽ സ്ത്രീകൾ എത്തുന്നത് തടയാൻ വിവിധ സംഘടനകൾ തയ്യാറെടുക്കുകയാണ്. നിലക്കലിൽ ചൊവ്വാഴ്ച പമ്പയിലേക്ക് കടക്കുന്നതിൽ നിന്നും വനിതാ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല ആയുധമാക്കി ബിജെപി; കുമ്മനത്തെ പോലെ ശശികലയും ? - ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ച!