കേന്ദ്രമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമെന്ന് എൻ എസ് എസ്

ചൊവ്വ, 8 ജനുവരി 2019 (11:35 IST)
മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അതായത് വാർഷികവരുമാനപരിധി 8 ലക്ഷത്തിൽ താഴെയുള്ളവർക്ക് സംവരണം നൽകാൻ തീരുമാനിച്ച കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എൻ എസ് എസ്. 
 
ഇത്തരക്കാർക്ക് 10 ശതമാനം സംവരണം നൽകാനാണ് കേന്ദ്രമന്ത്രിസഭയുടെ അടിയന്തിരയോഗം തീരുമാനിച്ചത്. ഇതിനാവശ്യമായ ഭരണഘടനാഭേദഗതി കൊണ്ടുവരാനുമുള്ള കേന്ദ്രതീരുമാനത്തെയാണ് എൻ എസ് എസ് സ്വാഗതം ചെയ്തിരിക്കുന്നത്. 
 
ഇത് നടപ്പാക്കുന്ന കാര്യത്തിൽ ഏറെ കടമ്പകൾ കടക്കേണ്ടതുണ്ടെങ്കിൽ കൂടിയും സാമൂഹികനീതി നടപ്പിലാക്കുവാൻ വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ നീതിബോധത്തെ അഭിനന്ദിക്കാതിരിക്കാനാകില്ലെന്ന് ജി സുകുമാരൻ നായർ പറയുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹർത്താലിനു കിട്ടിയ ‘മരുന്ന്’ ഏറ്റു, ശബരിമല പ്രക്ഷോഭത്തിന് വിളിച്ചിട്ട് ആരും വരുന്നില്ല; ബിജെപിയുടെ ചീറ്റിയ തന്ത്രം