Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ബാലികയ്ക്ക് നേരെ നഗ്നതാ പ്രദർശനം: പ്രതിക്ക് 5 വർഷം കഠിനതടവ്

Nudity

എ കെ ജെ അയ്യര്‍

, ചൊവ്വ, 10 ജനുവരി 2023 (19:09 IST)
തൃശൂർ: ബന്ധുവും വീടിനടുത്ത് താമസിക്കുന്നതുമായ പത്തുവയസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ 55 കാരന് കോടതി അഞ്ചു വര്ഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. മറ്റത്തൂർ നാടിപ്പാറ സ്വദേശി വടക്കൂട്ട് സുന്ദരൻ എന്ന 55 കാരനെ തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജി പി.എൻ.വിനോദ് കുമാറാണ് ശിക്ഷിച്ചത്.

പട്ടികജാതിക്കാർക്ക് എതിരായ അതിക്രമം തടയൽ വകുപ്പ്, പോക്സോ നിയമത്തിലെ വകുപ്പുകൾ എന്നിവ ചേർത്താണ് ശിക്ഷ വിധിച്ചത്. 2019 ഒക്ടോബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

വീടിനടുത്തുള്ള പൊതുടാപ്പ് അടയ്ക്കാനായി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. വെള്ളിക്കുളങ്ങര പൊലീസാണ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് സ്വർണ്ണവും പണവും നഷ്ടപ്പെട്ടു