Webdunia - Bharat's app for daily news and videos

Install App

കേരളത്തിലെ വനങ്ങളിൽ ആനകൾ കുറഞ്ഞെന്ന് വനംവകുപ്പ്

അഭിറാം മനോഹർ
ബുധന്‍, 17 ജൂലൈ 2024 (17:05 IST)
കേരള വനങ്ങളില്‍ കാട്ടാനകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായെന്ന് വനം വകുപ്പിന്റെ സര്‍വേ. കഴിഞ്ഞ വര്‍ഷത്തെ സര്‍വേയില്‍ ബ്ലോക്ക് കൗണ്ടില്‍ 1920 കാട്ടാനകള്‍ ഉണ്ടായിരുന്നത് ഈ വര്‍ഷം 1793 എണ്ണമായി. ആനകള്‍ അയല്‍സംസ്ഥാന വനമേഖലകളിലേക്കും സഞ്ചരിക്കുന്നതാല്‍ ഇത് സ്വാഭാവികമാണെന്നാണ് വനം വകുപ്പ് പറയുന്നത്.
 
മേയ് 23,24,25 തീയ്യതികളില്‍ കേരളം,കര്‍ണാടക,തമിഴ്നാട് വനങ്ങളില്‍ ഒരേ ദിവസമായിരുന്നു കണക്കെടുപ്പ്. കണക്കെടുപ്പ് വേളയില്‍ 233 ആനക്കൂട്ടങ്ങളെ കണ്ടെത്തി. ഇവയില്‍ 1073 ആനകളെ എണ്‍നാനുമായി. ബാക്കി എണ്ണം തിട്ടപ്പെടുത്തിയത് മറ്റ് രീതികള്‍ പ്രകാരമാണ്. പെരിയാര്‍ സങ്കേതത്തിലാണ് ഏറ്റവുമധികം ആനകളെ കണ്ടെത്തിയത്. ഇവിടെ 813 ആനകളെ കണ്ടെത്തി. ആനമുടിയില്‍ 615, നിലമ്പൂരില്‍ 198,വയനാട്ടില്‍ 78 ആനകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. വയനാട്ടിലെ ആനകളുടെ എണ്ണത്തില്‍ 29 ശതമാനവും ആനമുടിയില്‍ 12 ശതമാനവും കുറവുണ്ടായിട്ടുണ്ട്.2015 മുതല്‍ 2023 വരെ 845 ആനകള്‍ ചെരിഞ്ഞു. ഇതില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ളവയാണ് കൂടുതലെന്നും പഠനം വ്യക്തമാക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഈമാസം 27 മുതല്‍

വനിതാ ഡോക്ടര്‍മാരെ രാത്രി ഷിഫ്റ്റില്‍ നിയമിക്കരുതെന്ന് ഉത്തരവിറക്കി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നു പരാതി: 40 കാരൻ അറസ്റ്റിൽ

ബോറിസ് കൊടുങ്കാറ്റുമൂലം യൂറോപ്പിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരണം 18 ആയി

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

അടുത്ത ലേഖനം
Show comments