Select Your Language

Notifications

webdunia
webdunia
webdunia
Sunday, 12 January 2025
webdunia

ഒഡെപെക്ക് മുഖേന ജര്‍മ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം; ഒഴിവുകള്‍ 500

ഒഡെപെക്ക് മുഖേന ജര്‍മ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം; ഒഴിവുകള്‍ 500

സിആര്‍ രവിചന്ദ്രന്‍

, ശനി, 21 ഒക്‌ടോബര്‍ 2023 (16:34 IST)
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജര്‍മ്മനിയിലേക്ക് നഴ്‌സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകള്‍). നഴ്‌സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യുറോ വരെ. തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. കൂടാതെ B1/B2 പരിശീലന കാലത്ത് പ്രതിമാസ സ്‌റ്റൈപെന്‍ഡും നല്‍കും.
 
ആകര്‍ഷകമായ ശമ്പളം കൂടാതെ വിസ, എയര്‍ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും. ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. നവംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ഒക്ടോബര്‍ 28നു മുന്‍പ് gm@odepec.in ലേക്ക് ഇമെയില്‍ ചെയ്യുക. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in, 0471-2329440/41/42/43/44/45, 77364 96574.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിജി ഹോമിയോപ്പതി പ്രവേശനത്തിന് അപേക്ഷിക്കാം